അനിയത്തിപ്രാവ് എന്ന ആദ്യത്തെ സിനിമയിലൂടെത്തന്നെ മലയാളസിനിമാ പ്രേക്ഷരുടെ മുഴുവൻ സ്നേഹവും ഒരുപാട് കാമുകിമാരെയും ആരാധികമാരെയും സൃഷ്‌ടിച്ച നടനാണ് നമ്മുടെ സ്വന്തം ചാക്കോച്ഛൻ. ഇപ്പോഴും പതിനെട്ടിന്റെ നിറവിലങ്ങനെ തിളങ്ങി നിൽക്കുന്ന യൂത്ത് ഐക്കൺ തന്നെയാണ് നമ്മുടെ ചാക്കോച്ഛൻ. ആ ചാക്കോച്ഛൻ മലയാളസിനിമാജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് 24 വർഷമായിട്ടുണ്ട്. ഇരുപത്തിനാല് വർഷത്തെ സിനിമാ ജീവിതത്തിൽ എത്രയെത്ര സിനിമകൾ എത്രയെത്ര കഥാപാത്രങ്ങൾ സുധി മുതൽ കൃഷ്ണൻ കുട്ടി വരെക്കങ്ങനെ പടർന്നു പന്തലിച്ചിരിക്കുകയല്ലേ പ്രേക്ഷകമനസ്സിൽ ചാക്കോച്ഛൻ
Also Read:അമ്മയെ മദ്യ ലഹരിയിൽ മർദ്ദിച്ച സംഭവം; മകൻ അറസ്റ്റിൽ
ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ അന്നത്തെ എല്ലാ കോളേജ് പിള്ളേരുടെയും മനം കവർന്നാണ് ചാക്കോച്ഛൻ മലയാളസിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അന്നത്തെ ചോക്ലറ്റ് ഹീറോ ഇന്നും ചോക്ലറ്റ് ആയി തുടരുന്നുണ്ട്. ആ ഗ്ലാമറിനു ഒരു കുറവുമില്ലെന്ന് മാത്രമല്ല അതങ്ങനെ കൂടിക്കൊണ്ടെയിരിക്കുന്നുമുണ്ട്.. എത്രയെത്ര കഥാപാത്രങ്ങൾ എത്രയെത്ര സിനിമകൾ നിറം, പ്രിയം, പ്രേമംപൂജാരി, ദോസ്ത്, അങ്ങനെ ഒടുവിൽ അഞ്ചാം പാതിരയും വൈറസും മോഹൻകുമാർ ഫാസുമൊക്കെയായി ഇപ്പോഴും സിനിമയിലെ നിറസാന്നിധ്യമായിത്തന്നെ തുടരുകയാണ് ചാക്കോച്ഛൻ.
വീണ്ടും വീണ്ടും ചെറുപ്പമാവുകയും, വീണ്ടും വീണ്ടും അഭിനയസാധ്യതകൾ കൂടി വരികയും ചെയ്യുകയാണ് ചാക്കൊച്ഛന്റെ സിനിമാ ജീവിതത്തിൽ. വരാനിരിക്കുന്ന നായാട്ടും, നിഴലുമൊക്കെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. അഭിനന്ദനങ്ങൾ ചാക്കൊച്ചാ ഇനിയും ഒരുപാട് നല്ല സിനിമകൾക്ക് വേണ്ടി ആ ചോക്ലറ്റ് ഹീറോയിസത്തിനു വേണ്ടി ഞങ്ങളൊക്കെ കാത്തിരിക്കുന്നു
Post Your Comments