Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ പുതുതായി 482 പേർക്ക് കൂടി കോവിഡ്

ജിദ്ദ: സൗദി യിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 500ന്​ അടുത്തിരിക്കുന്നു. വ്യാഴാഴ്ച പുതുതായി 482 പേർക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. 360 പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,86,782 ആയി ഉയർന്നു. ഇവരിൽ 3,75,831 പേർക്കും രോഗം ഭേദമായി.

കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,630 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,321 ആണ്. ഇവരിൽ 622 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 204 പുതിയ കേസുകളാണ് സ്​ഥിരീകരിച്ചത്. ജിദ്ദ നഗരം ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്.

വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 204, മക്ക 84, കിഴക്കൻ പ്രവിശ്യ 76, വടക്കൻ അതിർത്തി മേഖല 34, മദീന 21, ഹാഇൽ 14, അൽ ഖസീം 13, ജീസാൻ 10, അസീർ 8, അൽജൗഫ് 7, തബൂക്ക് 6, നജ്റാൻ 4, അൽബാഹ 1.

shortlink

Related Articles

Post Your Comments

Related Articles


Back to top button