അബുദാബി: യുഎഇയില്‍ 2,043 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 2,200 പേര് രോഗമുക്തി നേടിയപ്പോള്‍ പുതിയതായി 10 മരണങ്ങള് കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,35,564 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,48,637 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,31,773 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,466 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 15,398 കൊവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments