
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങിസിന്റെ ജേഴ്‌സി കിറ്റ് പുറത്തുവിട്ടു. ചെന്നൈ സൂപ്പർ കിങിസിന്റെ ഒഫീഷ്യൽ സൈറ്റിലൂടെ ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ചെന്നൈയുടെ നിലവിലെ ക്യാപ്റ്റനുമായ എംഎസ് ധോണി പുറത്തുവിട്ടു. ജേഴ്‌സി ഇന്ന് മുതൽ സൂപ്പർ കിങിസിന്റെ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാകും. ജേഴ്‌സിക്ക് 1679 രൂപയാണ് വില.
ഇന്ത്യൻ പട്ടാളത്തോടുള്ള ആദരസൂചകമായി ജേഴ്‌സി ഡിസൈനിൽ കാമോഫ്ലാഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ഫാഷൻ ഓൺലൈൻ പോർട്ടലായ മിന്ത്രയാണ് ചെന്നൈയുടെ മുഖ്യ സ്പോൺസർ. അതേസമയം ചെന്നൈ സൂപ്പർ കിങിസിന്റെ ആദ്യം മത്സരം ഏപ്രിൽ 10ന് മുംബൈയിൽ നടക്കും. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിൽ ഇറങ്ങുന്ന ഡൽഹി ക്യാപിറ്റൽസാണ് ചെന്നൈയുടെ എതിരാളികൾ
Post Your Comments