ബറെയ്‌ലി: പറഞ്ഞത് അനുസരിക്കാതെ സ്വന്തം വീട്ടില്‍ പോയതിന് യുവതിയുടെ മുഖം ഭര്‍ത്താവ് കത്തികൊണ്ടു കുത്തിക്കീറി. യുപിയിലെ ബറെയ്‌ലിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയാറുകാരിയായ ഇമാര്‍തി ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിക്കുകയുണ്ടായി.
കുറച്ചു നാള്‍ മുമ്പാണ് ഇമാര്‍തി ദേവിയുടെ പിതാവ് മരിച്ചത്. വീട്ടില്‍ പോയി അമ്മയെ ഒന്നു കണ്ടിട്ടുവരുന്നതിനായി ഏറെ ദിവസമായി ഇമാര്‍തി ദേവി ഭര്‍ത്താവ് ചന്ദ്രപാലിനോട് അനുവാദം ചോദിക്കുകയുണ്ടായി. എന്നാല്‍ അതേസമയം ഇയാള്‍ പോവാന്‍ സമ്മതിച്ചില്ല. ഇതു കൂട്ടാക്കാതെ വീട്ടില്‍ പോയതിനാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യവീട്ടില്‍ എത്തിയാണ് ചന്ദ്രപാല്‍ ഇമാര്‍തി ദേവിയെ ആക്രമിച്ചത്. തന്നെ ധിക്കരിച്ചതിന് പാഠം പഠിപ്പിക്കാനാണ് ഇതെന്നാണ് ഇയാള്‍ വീട്ടില്‍ ഉള്ളവരോടു പറഞ്ഞത്.
Post Your Comments