KeralaLatest NewsNews

വീണ്ടും വന്‍ സ്വർണ്ണ വേട്ട ; മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത് 32 ലക്ഷം രൂപയുടെ സ്വര്‍ണം

കണ്ണൂര്‍ : വിമാനത്താവളത്തില്‍ 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശി നൗഷാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

Read Also : കൊല്ലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ഗുരുദേവൻ്റെ ചിത്രം ; പ്രതിഷേധം ശക്തമാകുന്നു 

ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയതായിരുന്നു നൗഷാദ്. കസ്റ്റംസ് ചെക്കിംഗില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. പേസ്റ്റ് രൂപത്തിലാക്കിയ 689 ഗ്രാം സ്വര്‍ണം ഗുളിക മാതൃകയിലാക്കി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കസ്റ്റംസ് അസി.കമ്മിഷണര്‍ മധുസൂദന ഭട്ട്, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ. ഹബീവ്, ദിലീപ് കൗശല്‍, ജോയി സെബാസ്റ്റിയന്‍, മനോജ് യാദവ്, ഹവില്‍ദാര്‍ കെ.ടി.എം. രാജന്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button