COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 12.50 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അമ്പത് ലക്ഷം കടന്നിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 27.55 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്. രണ്ട് കോടിയിലധികം പേരാണ് നിലവിൽ കോവിഡ് ചികിത്സയിലുള്ളത്.

ബ്രസീലിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 90,000ത്തിലധികം പേർക്കാണ് ഇന്നലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ ദിവസം രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നതും. ഇതോടെ ആകെ മരണം മൂന്ന് ലക്ഷം കടന്നു.

രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടിയിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.മരണസംഖ്യ 5.58 ലക്ഷമായി ഉയർന്നു.എഴുപത് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.ഇന്ത്യയിൽ ഒരു കോടി പതിനേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നാൽപതിനായിരത്തിലധികം പേർക്കാണ് ഇന്നലെ കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ 3,68,457 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ കൊവിഡ് ബാധിച്ച് 1,60,441 പേര്‍ രാജ്യത്ത് മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button