തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിൽ ത്രികോണ മത്സരമെന്ന് പറയുമ്പോൾ ഉളളിനുളളിൽ സന്തോഷമാണെന്ന് ചലച്ചിത്ര താരവും എൻ ഡി എ സ്ഥാനാർത്ഥിയുമായ കൃഷ്‌ണകുമാർ. പാരച്യൂട്ടിൽ ഇറങ്ങിയ ആളല്ല താൻ. കപ്പലണ്ടി വാങ്ങിക്കുന്ന കാശ് മതി തീരദേശത്തെ രക്ഷിക്കാൻ. തീരദേശം മറിഞ്ഞാൽ ഇടത്-വലത് മുന്നണികൾ തകരുമെന്നും കൃഷ്‌ണകുമാർ പറഞ്ഞു. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ട്രോളുകളാണ് തന്നെ വളര്‍ത്തിയത്. ട്രോള്‍ ചെയ്യുന്നവര്‍ക്ക് നന്മ വരുത്തണമേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ശേഷം വിജയിക്കുമോയെന്ന് പേടിച്ച് തനിക്കെതിരായ ട്രോളുകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : മിന്നൽ മുരളിയുടെ സെറ്റ് തകർത്ത കേസിലെ പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
നരേന്ദ്രമോദിയുടേത് അസാധാരണ ജന്മമാണ്. സ്ത്രീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ്. സിനിമാ മേഖലയിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നത് മാരക തെറ്റായി കാണുന്ന പലരുമുണ്ടെന്നും കൃഷ്‌ണകുമാർ പറഞ്ഞു. മമ്മൂട്ടിക്ക് രാഷ്ട്രീയം പറയാമെങ്കിൽ തനിക്കും ആകാമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. താനും സുരേഷ് ഗോപിയും ബിജെപിയില്‍ എത്തിയതിനെ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments