KeralaLatest NewsNews

സംസ്ഥാനത്ത് രണ്ടാം തവണയും പിണറായി തിരിച്ചുവന്നാല്‍ കേരളത്തിന് സര്‍വ്വനാശം : എ.കെ.ആന്റണി

ഇപ്പോഴത്തെ മാന്യത ഒരു മാസത്തേയ്ക്ക് മാത്രം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി രംഗത്ത്. സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം അനുവദിച്ചുകൂടെന്ന് എ.കെ ആന്റണി പറഞ്ഞു. പിണറായി വിജയന്‍ തിരിച്ചുവന്നാല്‍ കേരളത്തിന്റെ സര്‍വ്വനാശമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന മാന്യത ഒരു മാസത്തേക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : വിശ്വസിച്ചാലും ഇല്ലെങ്കിലും; ഇടതും വലതും മാറി ഭരിച്ച കേരളത്തിൽ 70 വർഷമായിട്ടും കറണ്ട് ഇല്ലാത്ത ഒരു ഗ്രാമമുണ്ട് !

സംസ്ഥാനത്ത് രണ്ടാം തവണയും പിണറായി വരാന്‍ ഒത്താശ ചെയ്യുന്നവര്‍ ദുഖിക്കേണ്ടിവരും അതില്‍ യു.ഡി.എഫുകാര്‍ മാത്രമല്ല. കമ്മ്യൂണിസ്റ്റുകാരമുണ്ട്. ബംഗാളിലെ പോലെ ധൂര്‍ത്തും വരരുതെന്ന് അവര്‍ പറയുന്നുവെന്നും ആന്റണി പറയുന്നു.

സി.പി.എം ഇപ്പോള്‍ ക്യാപ്റ്റനില്‍ ഒതുങ്ങി നില്‍ക്കുകയാണ്. പോളിറ്റ് ബ്യൂറോയും സെക്രട്ടറിയേറ്റും എല്‍.ഡി.എഫുമെല്ലാം ഇപ്പോള്‍ പിണറായിയില്‍ ഒതുങ്ങിയിരിക്കുകയാണെന്നും ആന്റണി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button