
ആറ്റിങ്ങൽ; കോളേജിന് സമീപത്തു നിന്നും 650 ഗ്രാമോളം കഞ്ചാവും മൂന്ന് ഗ്രാം എംഡിഎംഎ യും ഒരു എയർ ഗണ്ണും പിടികൂടിയിരിക്കുന്നു. സംഭവത്തിൽ പുതുക്കുറുച്ചി സാജിത മൻസിലിൽ സനൽ (29) പട്ടം കൊട്ടരക്കുളത്തിങ്കര വീട്ടിൽ അനു (30) എന്നിവരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ കോളേജിന് സമീപം കാറിലെത്തിയ സംഘത്തെ രഹസ്യ വിവരത്തെ തുടർന്ന് പിൻതുടർന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു ഉണ്ടായത്.
റൂറൽ എസ് പി പി കെ മധുവിന്റെ നിർദേശ പ്രകാരം , നർകോട്ടിക് സെൽ ഡി വൈ എസ് പി അനിൽകുമാർ, ആറ്റിങ്ങൽ ഡി വൈ എസ് പി സി എസ് ഹരി, പൊലീസ് ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും പൈപ്പും , കഞ്ചാവ് ചെറിയ പൊതികളാക്കി വിൽക്കാനുള്ള കവറുകളും പിടികൂടിയതായും പൊലീസ് പറഞ്ഞു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കും .
Post Your Comments