ബെയ്ജിംഗ്: ആഗോള ആയുധ നിർമ്മാണരംഗത്ത് വിനാശകരമായ കൂട്ടായ്മ സൃഷ്ടിക്കാനൊരുങ്ങി വടക്കൻ കൊറിയയും ചൈനയും. വടക്കൻ കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംങും ചേർന്നാണ് ആയുധ നിർമ്മാണ രംഗത്ത് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്ക ഇരുരാജ്യങ്ങളിൽ നിന്നും അകന്ന് നിൽക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ പുതിയ നീക്കത്തെ നോക്കിക്കാണുന്നത്.
Read Also: ജസ്റ്റിസ് എൻ വി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; സർക്കാരിന് ശുപാർശ സമർപ്പിച്ചു
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് ചൈനയുമായി കൊറിയ ആയുധ നിർമ്മാണ കരാറിൽ ഏർപ്പെടാനൊരുങ്ങുന്നത്. ചൈനയുമൊത്ത് ഏറ്റവും കരുത്തേറിയ സഹകരണം ഉറപ്പാക്കിയിരിക്കുന്നുവെന്നും ഇനി തങ്ങളൊരുമിച്ച് ആഗോള സമ്മർദ്ദ ശക്തികളെ നേരിടുമെന്നും കിം അറിയിച്ചു. ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും ജീവിതം ഏറ്റവും മികച്ചതും സുരക്ഷിതവുമാക്കാൻ പുതിയ ചുവട് വെയ്പ്പ് സഹായിക്കുമെന്ന് ഷീ ജിംഗ് പിംങും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments