Latest NewsIndiaNews

മഞ്ഞുവീഴ്ച്ചയിലും തളരാത്ത വീര്യം; മലനിരകളിൽ നിന്നും ഗർഭിണിയെ 5 കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈന്യം

മലനിരകളിൽ നിന്നും ഗർഭിണിയെ 5 കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: അതിർത്തി കാത്തു രക്ഷിക്കാനും സമാധാന പാലനത്തിനും മാത്രമല്ല രാജ്യത്തെ പൗരന്മാർക്ക് ആവശ്യഘട്ടങ്ങളിൽ കൈത്താങ്ങാകാനും എത്തുന്നവരാണ് ഇന്ത്യൻ സൈന്യം. രാജ്യത്തെ ജനങ്ങൾക്ക് സഹായം ആവശ്യമുള്ളപ്പോൾ തങ്ങളാലാകും വിധം സൈനികർ പ്രവർത്തിക്കാറുണ്ട്.

കനത്ത മഞ്ഞുവീഴ്ച്ചയിലും പൊരിവെയിലിലും പേമാരിയിലും രക്ഷാപ്രവർത്തനങ്ങളുമായി സൈന്യം എത്താറുണ്ട്. അത്തരത്തിൽ സൈന്യം നടത്തിയ ഒരു രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത്.

Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാൻ അമിത് ഷാ കേരളത്തിലെത്തും; ആദ്യ പരിപാടി തൃപ്പൂണിത്തുറയിൽ

പൂർണ ഗർഭിണിയായ ഒരു യുവതിയെ സൈനികർ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നതാണ് ദൃശ്യങ്ങൾ. കനത്ത മഞ്ഞു വീഴ്ച്ചയെ തുടർന്നുണ്ടായ ദുർഘടമായ കാലാവസ്ഥയെ മറികടന്ന് മലനിരകളിലൂടെ യുവതിയെ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു സൈനികർ. ഇന്ത്യൻ കരസേനയുടെ തോർണാ ബറ്റാലിയനാണ് ഗർഭിണിയായ യുവതിയ്ക്ക് സഹായവുമായി എത്തിയത്.

കശ്മീരിലെ വിദൂര ഗ്രാമമായ സുംവാലിയിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം യുവതിയെ സൈനികർ ചുമന്നു നടന്നു. പിന്നീട് യുവതിയെ കരസേനാ കേന്ദ്രത്തിൽ നിന്നും പ്രത്യേക വാഹനത്തിൽ 15 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ എത്തിക്കാനും സൈനികർക്ക് കഴിഞ്ഞു. ബോണിയാർ മേഖലയിലെ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്.

Read Also: രാജ്യത്തെ റോഡുകളുടെ നിര്‍മ്മാണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കേന്ദ്രഗതാഗത മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button