Latest NewsKerala

ഒടുവിൽ മഹാകവി വള്ളത്തോളിന്റെ കൊച്ചുമകന്‍ നേരിട്ട് ഇറങ്ങി , പേരിലെ തെറ്റ് തിരുത്താമെന്ന് ഗവർണറുടെ ഉറപ്പ്

തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയായിരുന്നില്ല.

വടക്കാഞ്ചേരി: മഹാകവി വള്ളത്തോളിന്റെ പേരിലുള്ള ചെറുതുരുത്തി റെയില്‍വേ സ്റ്റേഷനിലെ ബോര്‍ഡിലെ അക്ഷരത്തെറ്റ് തിരുത്താന്‍ ഒടുവില്‍ വള്ളത്തോള്‍ നാരായണമേനോന്റെ കൊച്ചു മകന്‍ തന്നെ രംഗത്തിറങ്ങി. ബോര്‍ഡില്‍ വള്ളത്തോള്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയ തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയായിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് വള്ളത്തോള്‍ നാരായണമേനോന്റെ കൊച്ചു മകന്‍ രവീന്ദ്രനാഥന്‍ വള്ളത്തോള്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ടുകണ്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.വള്ളത്തോളിന്റെ കുടുബത്തിലെ ഒരാള്‍ ഈ ആവശ്യം ഉന്നയിച്ച്‌ നേരിട്ടു വന്നതിന്റെ ഗൗരവം മനസ്സിലാക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

റെയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ച കാര്യവും രവീന്ദ്രനാഥന്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി രവീന്ദ്രനാഥന്‍ വള്ളത്തോള്‍ പറഞ്ഞു. മഹാകവിയുടെ ഋഗ്വേദ സംഹിതയും വള്ളത്തോളിനെ കുറിച്ചുള്ള ഇഗ്ലീഷ് പരിഭാഷാ പുസ്തകങ്ങളും രവീന്ദ്രനാഥന്‍ വള്ളത്തോള്‍, ഗവര്‍ണര്‍ക്ക് സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button