തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റ് വിവാദത്തിൽ. ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള പോസ്റ്റില്‍ ‘പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍’ എന്നു കുറിച്ചാണ് വിവാദത്തിന് കാരണമായത്.
മതപരിവര്‍ത്തനം ആരോപിച്ചുള്ള സംഘ്പരിവാര്‍ ആക്രമണങ്ങളെ പരോക്ഷമായി സഹായിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന വിമര്‍ശനവുമായി യു.ഡി.എഫ് രംഗത്തെത്തി. വിമർശനങ്ങൾ ശക്തമായതോടെ പോസ്റ്റ് തിരുത്തിയിട്ടുണ്ട്.
ഈ മാസം 19നാണ് തിരുഹൃദയ സന്യാസിനി സമൂഹ (എസ്.എച്ച്)ത്തിെന്റ ഡല്‍ഹി പ്രൊവിന്‍സിലെ ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകൾക്ക് നേരെ ഡല്‍ഹി നിസാമുദ്ദീന്‍ െറയില്‍വേ സ്റ്റേഷനില്‍ ആക്രമണം ഉണ്ടായത്
Post Your Comments