Latest NewsNewsInternational

ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിക്കുന്നു, തീവ്രവാദികളുടെ തോക്കിനിരയായത് 137 ഗ്രാമീണര്‍ : കൂട്ടക്കൊലയില്‍ പകച്ച് ലോകം

നൈജര്‍ : മാലിയുടെ കിഴക്കന്‍ അതിര്‍ത്തി രാജ്യമായ നൈജറില്‍ മോട്ടോര്‍ ബൈക്കിലെത്തിയ ജിഹാദികള്‍ തഹുവ മേഖലയിലെ ഗ്രാമങ്ങളില്‍ നടത്തിയ വെടിവെപ്പില്‍ 137 പേര്‍ കൊല്ലപ്പെട്ടു. നൈജറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് നടന്നതെന്ന് വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read Also : സമാനതകളില്ലാത്ത നേതാവ്, സംശുദ്ധിയുടേയും ലാളിത്യത്തിൻ്റേയും പ്രതീകമാണ് കുമ്മനം രാജശേഖരൻ: എൻ പി ചെക്കുട്ടി

മാലി അതിര്‍ത്തി പ്രദേശമായ തഹുവയിലാണ് ഞായറാഴ്ച കൂട്ടക്കൊല അരങ്ങേറിയത്. മോട്ടോര്‍ ബൈക്കിലെത്തിയ തോക്കുധാരികള്‍ ഞായറാഴ്ച ഇന്റാസയീന്‍, ബക്കോറാത്ത്, വിസ്‌തെയ്ന്‍ ഗ്രാമങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നെന്ന് സര്‍ക്കാര്‍ വക്താവ് സക്കറിയ അബ്ദുറഹ്മാന്‍ പറഞ്ഞു. ഇതോടെ മാലി-നൈഗര്‍ അതിര്‍ത്തി പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന അക്രമണങ്ങളില്‍ മരണ സംഖ്യ 236 ആയി.

 

shortlink

Post Your Comments


Back to top button