KeralaLatest NewsNewsIndia

ക്ഷേമ പെൻഷൻ 3,500 രൂപയാക്കും, ബിപിഎൽ കുടുംബങ്ങൾക്ക് 6 സൗജന്യ സിലിണ്ടർ; വമ്പൻ പ്രഖ്യാപനവുമായി എൻഡിഎയുടെ പ്രകടന പത്രിക

വമ്പൻ പ്രഖ്യാപനങ്ങളുമായി എൻ.ഡി.എയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പത്രിക പ്രകാശനം ചെയ്തത്. ക്ഷേമ പെന്‍ഷനുകള്‍ 3,500 രൂപയാക്കുമെന്ന് എൻ.ഡി.എയുടെ വാഗ്ദാനം. ശബരിമല ആചാരസംരക്ഷണത്തിനും, ലൗ ജിഹാദിനെതിരെയും നിയമം കൊണ്ടുവരുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു. കേരളത്തിൽ ഒരു കുടുംബത്തിൽ ഒരാൾക്ക് വീതം തൊഴിൽ നൽകുമെന്നാണ് എൻ.ഡി.എ നൽകുന്ന വാഗ്ദാനം.

എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും 6 സൗജന്യ പാചക വാതക സിലിണ്ടർ. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യും. ഭൂരഹിതർക്ക് 5 ഏക്കർ ഭൂമി, ഒരു കുടുംബത്തിൻ്റെ വരുമാന മാർഗമായ വ്യക്തികൾ അസുഖബാധിതരായാൽ ആ കുടുംബത്തിന് പ്രതിമാസം 5000 രൂപ നൽകും തുടങ്ങിയ വാഗ്ദാനങ്ങളാണ് എൻ ഡി എ മുന്നോട്ട് വെയ്ക്കുന്നത്.

വികസോൻമുഖമായ ആശയങ്ങളാണ് എൻഡിഎ കേരളത്തിനായി മുന്നോട്ടുവെയ്ക്കുന്നതെന്ന് പ്രകാശ് ജാവദേക്കർ തിരുവനന്തപുരത്ത് പ്രകടന പത്രിക പ്രകാശനം ചെയ്ത് പറഞ്ഞു. ഇടതും വലതുമാണ് കാലങ്ങളായി കേരളം ഭരിക്കുന്നത്. ജനങ്ങൾ മറ്റൊരു പോംവഴിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ പേരുമാറ്റി കേരളത്തിൽ നടപ്പിലാക്കുകയാണ് അഞ്ച് വർഷം ഭരണത്തിലിരുന്ന പിണറായി സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button