ദില്ലി: 70ാം ദേശീയ ദിനത്തില്‍ പാകിസ്താന് ആശംസയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന സന്ദേശം കൂടി മോദി ഇതിനൊപ്പം പങ്കുവെച്ചു. എന്നാൽ അത്തരമൊരു നല്ല ബന്ധം വിശ്വാസത്തിന്റെ സാഹചര്യത്തില്‍ മാത്രമേ ഉണ്ടാവൂ. അതിനായി തീവ്രവാദം ഒഴിവാക്കണമെന്നും പാകിസ്താനോട് മോദി നിര്‍ദേശിച്ചു. ഇമ്രാന്‍ ഖാനയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. പാകിസ്താനി ജനതയ്ക്കും ഇമ്രാന്‍ ഖാനും എല്ലാ ആശംസയുമെന്ന് കത്തില്‍ മോദി പറയുന്നു.
അയല്‍ രാജ്യമെന്ന നിലയില്‍ ഊഷ്മളമായ ബന്ധമാണ് പാകിസ്താനുമായി ഇന്ത്യ ആഗ്രഹിക്കുന്നത്. അത് വിശ്വസനീയമായ അന്തരീക്ഷത്തില്‍ മാത്രമേ നടക്കൂ. അതില്‍ തീവ്രവാദത്തിന് ഇടമുണ്ടാവാന്‍ പാടില്ലെന്നും മോദി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ പാകിസ്താന് മുന്നേറാന്‍ സാധിക്കട്ടെയെന്നും മോദി ആശംസിച്ചു. ഈ കഠിനമായ സമയത്ത്, പാകിസ്താന്‍ ജനതയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. നിങ്ങള്‍ക്ക് കൊവിഡിന്റെ വെല്ലുവിളിയെ മറികടക്കാനാകട്ടെയെന്നും മോദി പറഞ്ഞു.
നേരത്തെ കൊവിഡ് ബാധിച്ച ഇമ്രാന്‍ ഖാനും ഭാര്യയും വേഗത്തില്‍ രോഗമുക്തി നേടട്ടെയെന്ന് മോദി ആശംസിച്ചിരുന്നു. നേരത്തെ പത്താന്‍കോട്ടിലെയും ഉറിയിലെയും ഭീകരാക്രമണങ്ങളെ തുടര്‍ന്നാണ് പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം മോശമായത്. വിദേശ കാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രീംഗ്ലയും നേരത്തെ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചത് പറഞ്ഞിരുന്നു. സമാധാനത്തിന്റെ അന്തരീക്ഷം ഉണ്ടാക്കേണ്ടത് പാകിസ്താനാണെന്നും, ചര്‍ച്ചകള്‍ വഴിയേ സംഭവിക്കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
നേരത്തെ ഇന്ത്യയില്‍ പാക് ഹൈക്കമ്മീഷണര്‍ അഫ്താബ് ഹസന്‍ ഖാനും ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സൂചന നല്‍കിയിരുന്നു. പാകിസ്താന് അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. സമാധാനം ഉണ്ടായാല്‍ മാത്രമേ അത് സാധിക്കൂ. അതിനായി ചര്‍ച്ചകള്‍ ആവശ്യമാണ്. കഴിഞ്ഞ 70 വര്‍ഷമായി തര്‍ക്ക വിഷയമായി നില്‍ക്കുന്ന ജമ്മു കശ്മീര്‍ വിഷയത്തിലും ചര്‍ച്ചകള്‍ വേണമെന്ന് അഫ്താബ് ഹസന്‍ ഖാന്‍ പറഞ്ഞു. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്ന് നേരത്തെ പാകിസ്താനോട് ഇന്ത്യ പറഞ്ഞതാണ്.
Post Your Comments