![](/wp-content/uploads/2021/03/hnet.com-image-1-3.jpg)
പരിശീലനത്തിനിടെ ബോധ രഹിതനായി അത്ലാന്റിക്കോ മാഡ്രിഡ് താരം മൂസ്സ ഡെംബെലെ. ഇന്നലെ അത്ലാന്റിക്കോ മാഡ്രിഡിന്റെ പരിശീലന സെക്ഷനിൽ നടക്കുന്നതിനിടെയാണ് താരം ബോധരഹിതനായത്. തുടർന്ന് ടീം അംഗങ്ങൾ മെഡിക്കൽ സ്റ്റാഫിനെ വിളിക്കുകയായിരുന്നു. ഒരു മിനിറ്റ് കഴിഞ്ഞത്തിന്ശേഷം താരത്തിന് ബോധം തിരികെ ലഭിച്ചത്. തുടർന്ന് ഉടൻ തന്നെ ഡെംബെലെ ഗ്രൗണ്ട് വിടുകയും ചെയ്തു.
ഡെംബെലെയുടെ രക്തസമ്മർദ്ദം കുറഞ്ഞതാണ് ബോധരഹിതനാവാൻ കാരണമെന്ന് മെഡിക്കൽ സ്റ്റാഫ് അറിയിച്ചു. താരത്തെ പരിശീലനം നടത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അത്ലാന്റിക്കോ മാഡ്രിഡ് അറിയിച്ചു. താരം സ്വന്തം കാറിൽ തന്നെയാണ് പരിശീലനം മതിയാക്കി തിരിച്ചതും.
Post Your Comments