കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.43 കോടി രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്, കസ്റ്റംസ് പ്രിവന്റീവ് വിഭാഗങ്ങള്‍ പിടികൂടി. 5 യാത്രക്കാരായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Read Also : പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍; മുഖ്യമന്ത്രിയുടെ പോസ്റ്റ് വിവാദത്തിൽ
3 യാത്രക്കാരില്‍നിന്ന് 81 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസും 2 യാത്രക്കാരില്‍നിന്ന് 62 ലക്ഷം രൂപയുടെ സ്വര്‍ണം പ്രിവന്റീവ് കസ്റ്റംസും കണ്ടെടുത്തു.
ദുബായില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശി കൊണ്ടുവന്ന ഷീറ്റ്, ടിഷ്യു പെട്ടി, കളിപ്പാട്ടം എന്നിവയില്‍ ഒളിപ്പിച്ച 482 ഗ്രാം സ്വര്‍ണമിശ്രിതം, റിയാദില്‍നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് പൊടി രൂപത്തിലാക്കിയ 633 ഗ്രാം സ്വര്‍ണം, ഷാര്‍ജയില്‍നിന്നെത്തിയ വടകര സ്വദേശിയില്‍നിന്ന് 1.092 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്.
ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയായ ഹംസയില്‍ (21) നിന്ന് 1.065 കിലോഗ്രാം മിശ്രിതവും മലപ്പുറം സ്വദേശി ഫിറോസില്‍ (23) നിന്ന് 427 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടി.
Post Your Comments