KeralaLatest News

ഈരാറ്റുപേട്ട എന്താ സ്വതന്ത്ര റിപ്പബ്ലിക് ആണോ? മതേതരത്വം ഒരുകൂട്ടർക്ക് മാത്രം ബാധകമല്ലേ? ജിതിൻ ജേക്കബ് എഴുതുന്നു

'ജനാധിപത്യ ഇന്ത്യയിലെ ഒരു സ്ഥാനാർഥിക്ക് അവിടെപ്പോയി വോട്ട് അഭ്യർത്ഥിക്കാൻ പാടില്ല എന്നാണോ?'

ഈരാറ്റുപേട്ടയിൽ വോട്ടു ചോദിച്ചെത്തിയ സ്ഥാനാർഥി പിസി ജോർജ്ജിനെ കൂക്കി വിളിച്ചും അപമാനിച്ചും പ്രചാരണം തടസപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ജിതിൻ ജേക്കബ്. ജനാധിപത്യ ഇന്ത്യയിലെ ഒരു സ്ഥാനാർഥിക്ക് അവിടെപ്പോയി വോട്ട് അഭ്യർത്ഥിക്കാൻ പാടില്ല എന്നാണോ എന്ന് ജിതിൻ ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഈരാറ്റുപേട്ട എന്താ സ്വതന്ത്ര റിപ്പബ്ലിക് ആണോ?
ജനാധിപത്യ ഇന്ത്യയിലെ ഒരു സ്ഥാനാർഥിക്ക് അവിടെപ്പോയി വോട്ട് അഭ്യർത്ഥിക്കാൻ പാടില്ല എന്നാണോ?
ഒരു സമുദായത്തിന് ഭൂരിപക്ഷം അയാൽ ജനാധിപത്യം അല്ല മതാധിപത്യം മതിയെന്നാണോ?
ഇന്ത്യൻ ഭരണഘടന നൽകുന്ന പൗരസ്വാതന്ത്ര്യത്തിന് മുകളിൽ ഉള്ള പ്രത്യേക ഭരണഘടന വല്ലതും അവിടെ പ്രാബല്യത്തിൽ ഉണ്ടോ?
അതോ പ്രത്യേക സമുദായത്തിന്റെ പിന്തുണ ഉള്ളവർ മാത്രം സ്ഥാനാർഥികൾ ആകാവുള്ളൂ എന്നാണോ?

ഒരു സമുദായത്തിന്റെ താൽപ്പര്യങ്ങൾ മാത്രം ഉയർത്തിപ്പിടിക്കേണ്ട ആൾ ജനപ്രതിനിധി ആയാൽ മതിയെന്നാണോ?
ഇന്ന് അവിടെ ജനിച്ചു വളർന്ന ജനപ്രതിനിധിയെ തടയുന്നു. നാളെ പൊലീസിനെ തടയുകയും, സ്വതന്ത്ര ഭരണം പ്രഖ്യാപിക്കുകയും ചെയ്യുമോ?
ഒരു പ്രദേശത്ത് ഭൂരിപക്ഷം ആയാൽ എന്തും ആകാം എന്നാണോ?
മതഭ്രാന്തന്മാരെ തുറന്ന് കാട്ടിയാൽ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ പോലും അനുവദിക്കാതിരിക്കുന്നതിനെ ജനാധിപത്യം എന്നല്ല മതാധിപത്യം എന്ന് തന്നെയാണ് പറയേണ്ടത്.

പി സി ജോർജ് വിജയിക്കട്ടെ തോൽക്കട്ടെ, അതല്ല ഇവിടെ വിഷയം. മതത്തിന്റെ പേരിൽ സംഘടിച്ചു ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ് ഒരു കൂട്ടർ. വോട്ട് ബാങ്കിന് വേണ്ടി ഇവറ്റകളെ പിന്തുണയ്ക്കുന്നതിന് കനത്ത വില നൽകേണ്ടി വരും. ഇന്ത്യക്കുള്ളിൽ സ്വതന്ത്ര റിപ്പബ്ലിക്കുകൾ ഉണ്ടാക്കി, സ്വന്തം നിയമവും, ഭരണവും സൃഷ്ട്ടിക്കാൻ അനുവദിക്കുന്നത് തീക്കളിയാണ്. ചരിത്ര ബോധം ഇല്ലാത്തവരാണ് ഇവറ്റകളെ പിന്തുണയ്ക്കുന്നത്. കശ്മീരി പണ്ഡിറ്റ്റുകളുടെ അവസ്ഥ എന്തായിരുന്നു എന്നത് നാം കണ്ടതാണ്. മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ഫലമാണ് ഇന്നും തുടരുന്ന അവരുടെ യാതന.

കാലം പലതിനും കൃത്യമായ മുന്നറിയിപ്പ് നൽകും. വിവേകം ഉള്ള സമൂഹം അത് തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കും. അല്ലെങ്കിൽ തലമുറകളോളം നരകയാതന അനുഭവിക്കേണ്ടി വരും. രാഷ്ട്രീയം നോക്കി മാത്രം വോട്ട് ചെയ്യുന്ന ഇവിടുത്തെ ഭൂരിപക്ഷ ജനതയുടെ നിഷ്കളങ്കത അവരുടെ തന്നെ നാശമായി തീർന്നില്ലെങ്കിൽ അത്ഭുതം ഒന്നുമില്ല. അതാണ് ലോക ചരിത്രം.

മതേതരത്വം എന്നാൽ ഇവിടെയുള്ള ഹിന്ദുക്കൾക്ക് മാത്രം ബാധകം ആയത് കൊണ്ട് മിണ്ടാതെ ഇരിക്കുകയെ നിവർത്തിയുള്ളൂ. പ്രതികരിക്കരുത്, അങ്ങനെ ചെയ്താൽ സവർണ്ണൻ ആയും, ഫാസിസ്റ്റ് ആയും സംഘിയായും മുദ്ര കുത്തി വേട്ടയാടും. അതാണല്ലോ അതിന്റ ഒരു ഇത്..
അപ്പോൾ മതേതര ഖേരളം സിന്ദാബാദ് “

shortlink

Related Articles

Post Your Comments

Related Articles


Back to top button