CricketLatest NewsNewsSports

ഇന്ത്യ – പാകിസ്താൻ ടി20 പരമ്പരയ്ക്ക് സാധ്യത

2021 അവസാനത്തോടെ ഇന്ത്യയും പാകിസ്താനും ടി20 പരമ്പരയിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ആറ് ദിവസം മാത്രം നീളുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതിന് ബിസിസിഐയുടെയോ പാക് ക്രിക്കറ്റ് ബോർഡിന്റെയോ ഔദ്യോഗിക സ്ഥിരീകരമില്ല. ഐസിസി ടൂർണ്ണമെന്റിലും ഏഷ്യ കപ്പിലും മാത്രമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.

ഇന്ത്യ-പാക് പരമ്പര നടക്കുമെന്ന വാർത്തകൾ പാക് ക്രിക്കറ്റ് ബോർഡ് നിഷേധിച്ചെങ്കിലും പരമ്പര നടക്കാനുള്ള സാധ്യത ബോർഡ് പൂർണമായും തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യ-പാക് ബന്ധങ്ങൾ വഷളായത്തിൽ പിന്നെ 2013ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല. അവസാന ടെസ്റ്റ് പരമ്പര നടന്നതാവട്ടെ 2008ലും. പാകിസ്താൻ ഏഷ്യ കപ്പിന് വേദിയായാൽ ഇന്ത്യ പിന്മാറുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങൾക്കും സമ്മതമുള്ള നിഷ്പക്ഷമായ വേദിയിൽ മത്സരം നടത്തണം എന്നാണ് ബിസിസിഐയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button