പത്തനംതിട്ട: കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാൽ വെട്ടിലാകുന്നു. ഇദ്ദേഹത്തിൻ്റെ സഹോദരനും അടൂര്‍ എന്‍എസ്‌എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കലഞ്ഞൂര്‍ മധുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും മാനേജരുടെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇ.ഡിയുടെ നോട്ടപ്പുള്ളികളാണ് ഇവരെന്നാണ് സൂചന.
Also Read:ശബരിമല ആചാര സംരക്ഷണത്തിനായി എൻഡിഎ നൽകുന്ന 7 ഉറപ്പുകൾ
ഇന്‍കംടാക്സിന്റെ കൊല്ലം യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ രാവിലെ മുതല്‍ റെയ്ഡ് ഇവരുടെ സ്ഥാപനങ്ങളിൽ റെയ്സ് ആരംഭിച്ചത്. മധുവിന്റെ കലഞ്ഞൂരിലെ വീട്, ഉടമസ്ഥതയിലുള്ള മാവനാല്‍ ഗ്രാനൈറ്റ്സ്, മധുവിന്റെ സ്ഥാപനങ്ങളുടെ മാനേജര്‍ ഉണ്ണികൃഷ്ണന്റെ കോന്നിയിലെ വീട് എന്നിവിടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്ന് രാവിലെയാണ് അവസാനിച്ചത്. കലഞ്ഞൂര്‍ മേഖല കേന്ദ്രീകരിച്ച് വന്‍കിട ക്വാറി നടത്തുന്നയാളണ് മധു. സര്‍ക്കാരിന് റോയല്‍ട്ടി ഇനത്തില്‍ വന്‍ തുക നല്‍കാനുണ്ടെന്നും പറയുന്നു. ഇതിന് പുറമേ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയ്യേറിയതായും സംശയമുണ്ട്.
അതേസമയം, റെയ്ഡ് ബിജെപിയുടെ കുതന്ത്രമാണെന്നാണ് ഇടതു കേന്ദ്രങ്ങൾ ഉന്നയിക്കുന്നത്. കൊട്ടാരക്കരയിൽ എൽ ഡി എഫിനെ തോൽപ്പിക്കാൻ ബിജെപി മനഃപൂർവ്വം ഈ വിഷയത്തെ ഉപയോഗിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. പാറമടയിലും ക്രഷര്‍ യൂണിറ്റില്‍ നിന്നുമുള്ള യഥാര്‍ഥ വരുമാനം മറച്ചു വച്ചുവെന്ന് ആരോപിച്ചാണ് ഇന്‍കം ടാക്സ് റെയ്ഡ് നടക്കുന്നത്.
Post Your Comments