COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 466 പേർക്ക്

ജിദ്ദ: സൗദിയിൽ ദിനംപ്രതി കോവിഡ് കേസുകൾ ഉയരുന്നു. ബുധനാഴ്ച പുതുതായി 466 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 306 പേർ രോഗമുക്തി നേടിയിരിക്കുന്നു.

ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,86,300 ആയി ഉയർന്നു. ഇവരിൽ 3,75,471 പേർക്ക് രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിച്ചിരിക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 6,624 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,205 ആയിരിക്കുന്നു. ഇവരിൽ 627 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. കിഴക്കൻ പ്രവിശ്യയിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 193, കിഴക്കൻ പ്രവിശ്യ 102, മക്ക 71, അൽ ഖസീം 21, ഹാഇൽ 13, മദീന 13, തബൂക്ക് 11, അസീർ 9, ജീസാൻ 9, വടക്കൻ അതിർത്തി മേഖല 8, നജ്റാൻ 7, അൽജൗഫ് 6, അൽബാഹ 3.

shortlink

Related Articles

Post Your Comments

Related Articles


Back to top button