Latest NewsKeralaNews

ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ അടിയന്തര നടപടി; ആരാധനാലയങ്ങൾക്ക് വേണ്ടി എൻഡിഎ നൽകുന്ന ഉറപ്പുകൾ

ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ അടിയന്തര നടപടികളുമായി എൻഡിഎയുടെ പ്രകടന പത്രിക

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ അടിയന്തര നടപടികളുമായി എൻഡിഎയുടെ പ്രകടന പത്രിക. ആരാധനാലയങ്ങൾക്കായി വൻ പ്രഖ്യാപനങ്ങളാണ് എൻഡിഎ നടത്തിയിരിക്കുന്നത്. ക്ഷേത്രങ്ങളിൽ സനാതന ധർമ്മ പഠനത്തിന് സഹായ സൗകര്യങ്ങൾ, നാശോന്മുഖമായ ആരാധനാലയങ്ങൾ പുനരുദ്ധരിക്കുന്നതിന് പദ്ധതി തുടങ്ങി എട്ട് വാഗ്ദാനങ്ങളാണ് എൻഡിഎയുടെ പ്രകടന പത്രികയിൽ മുന്നോട്ട് വെയ്ക്കുന്നത്.

Read Also: ശബരിമല ആചാര സംരക്ഷണത്തിനായി എൻഡിഎ നൽകുന്ന 7 ഉറപ്പുകൾ

ആരാധനാലയങ്ങൾക്ക് വേണ്ടി ബിജെപി നൽകുന്ന ഉറപ്പുകൾ:

1. കെ.പി.ശങ്കരൻ നായർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് സ്വതന്ത്രവും ഭക്തജന നിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്രഭരണ വ്യവസ്ഥ ഉറപ്പുവരുത്താൻ നിർമ്മാണം

2. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വിണ്ടെടുക്കാൻ അടിയന്തര നടപടി

3. ക്ഷേത്രങ്ങളിൽ സനാതന ധർമ്മ പഠനത്തിന് സഹായസൗകര്യങ്ങൾ

4. കേണൽ മൺറോയുടെ കാലം മുതൽ ക്ഷേത്ര ഭൂമിയും സ്വത്തും ഏറ്റെടുത്തതു മൂലം ക്ഷേത്രങ്ങൾക്കുണ്ടായ നഷ്ടം കണക്കാക്കി ആവശ്യമായ വാർഷികാംശാദായ വർദ്ധന

5. നാശോന്മുഖമായ ആരാധനാലയങ്ങൾ പുനരുദ്ധരിക്കുന്നതിന് പദ്ധതി

6. ഗുരുവായൂർ ക്ഷേത്രം കേന്ദ്രീകരിച്ച് ഗ്രേറ്റർ ഗുരുവായൂർ ഡെവലപ്പ്മെന്റ് അതോറിറ്റി

7. ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ഉൾക്കൊളളിച്ച് മേൽപ്പത്തൂർ, പൂന്താനം, കുറൂരമ്മ, ചെമ്പൈ, ആഞ്ഞം തുടങ്ങിയ മഹാപ്രതിഭകളുടെ ജീവിതം, ദർശനം, സന്ദേശം എന്നിവ പ്രചരിപ്പിക്കുന്നതിന് സംവിധാനം

Read Also: ബാങ്കുകളുടെ ജപ്തി ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

8. ഗുരുവായൂർ ആനക്കോട്ടയും ഗോശാലയും വികസിപ്പിച്ചും ആധുനീകരിച്ചും മൃഗപരിപാലന കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button