ന്യൂഡല്‍ഹി : വികസിത, വികസ്വര രാജ്യങ്ങള്‍ വളരെ താല്‍പര്യപൂര്‍വ്വം നടപ്പിലാക്കി വരുന്ന ഇസ്‌ലാമിക് ബാങ്കിങ് ഇന്ത്യയില്‍ നടപ്പിലാക്കുന്നതിന് ഒട്ടും മടിക്കേണ്ടതില്ലെന്നു മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇന്ത്യയില്‍ ഭൗതിക വികാസങ്ങളുടെ ധന മാര്‍ഗത്തിന് ദേശീയ അടിസ്ഥാനത്തില്‍ ബാങ്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : എന്‍ഡിഎ പ്രകടന പത്രിക കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഇന്ന് പുറത്തിറക്കും
“വികസിത രാജ്യങ്ങളായ ജര്‍മനി, യുകെ, യുഎസ്, ഫ്രാന്‍സ്, സിങ്കപ്പൂര്‍, മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ്, യൂറോപ്പ് എന്നിവടിങ്ങളില്‍ എല്ലാം തന്നെ വിജയകരമായി പരീക്ഷിച്ച ഈ ബാങ്കിങ് സംവിധാനത്തെ മുന്‍ ആര്‍ബിഐ ഗവര്‍ണറും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങുമെല്ലാം പ്രകീര്‍ത്തിച്ചിരുന്നു”, മുഹമ്മദ് ബഷീര്‍ പറഞ്ഞു.
“സാമ്പത്തിക വിദഗ്ധന്‍മാരും ഇസ്‌ലാമിക് ബാങ്കിങ് സംവിധാനത്തെ പ്രോത്സാഹിപ്പിച്ചതാണ്. ഇസ്‌ലാമിക് ബാങ്കിങ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക താത്പര്യം കാണിക്കണം. ഇത്തരം രാജ്യങ്ങളോട് നയതന്ത്ര ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇസ്‌ലാമിക് ബാങ്കിങ് വന്നിട്ടുള്ള മിഡില്‍ ഈസ്റ്റ് പോലെയുള്ള രാജ്യങ്ങള്‍ക്കു അവരുടെ ധനസമ്പത്ത് അമേരിക്ക പോലുള്ള വലിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമില്ല. ഇത് ഇന്ത്യയ്ക്കു ഉപയോഗപ്പെടുത്താന്‍ കഴിയും ഇത്തരം ബന്ധനങ്ങളില്ലാത്ത ക്ലീനായ ധനസഹായം ഉപയോഗിക്കുന്നതില്‍ വൈമനസ്യം ഉണ്ടാകേണ്ട കാര്യമില്ല. വികാരത്തിന് പകരം വിവേകത്തത്തോടെ ചിന്തിക്കേണ്ട മേഖലയാണിത്. ഇന്ത്യക്ക് ധാരാളം വികസന സാധ്യതകള്‍ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ ആവശ്യവും ഉണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments