ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ഇന്നലെ ഒരു ദു:ഖവാര്‍ത്ത എത്തിയിരുന്നു. മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചു എന്നായിരുന്നു ആ വാർത്ത. ഭാഗ്യലക്ഷ്മിയെ വിവരം അറിയിച്ചത് ഷോയിലെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയാണ്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഭാഗ്യലക്ഷ്മി വിങ്ങിപ്പൊട്ടി. ചേച്ചി ഒരു സ്‌ട്രോങ്ങ് ഡിസിഷൻ എടുക്ക് എന്ന് കൂടെയുള്ള മറ്റൊരു മത്സരാർത്ഥി സന്ധ്യ പറഞ്ഞപ്പോൾ തനിക്ക് പോകണം എന്നുണ്ടെന്നും എന്നാൽ സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകുമെന്നും ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.
അതേസമയം ഇവിടെയുള്ളവരേയും ഓൺലൈൻ മീഡിയയേയും മാത്രം ഭയന്നാൽ മതിയെന്ന് കിടിലം ഫിറോസും അഭിപ്രായപ്പെട്ടു. ‘സത്യത്തിൽ ഞങ്ങൾ വിവാഹബന്ധം വേർപെടുത്തിയത് കൊണ്ട് ഞാൻ അവിടെ പോയാൽ എന്തായിരിക്കുമെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികൾ ചെയ്യാനുള്ള കാര്യങ്ങളാണ് അവിടെ ഏറ്റവും പ്രധാനം. ഞാൻ ഇങ്ങോട്ട് വരുമ്പോൾ എനിക്കറിയാമായിരുന്നു. വളരെ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.’
‘മക്കളോട് എന്ത് പ്രശ്നമുണ്ടെങ്കിലും രണ്ട് പേരും അവിടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് പറഞ്ഞിട്ടാണ് വന്നത്. പക്ഷേ മക്കളുടെ അടുത്ത് ഫോൺ വഴി സംസാരിക്കാൻ പറ്റുമോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു’ എന്ന ആവശ്യം മാത്രമാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറഞ്ഞത്!
‘ബിഗ് ബോസിലേക്ക് വരും മുൻപേ പോയി കണ്ടിരുന്നു. അപ്പോഴും അവസ്ഥ അൽപ്പം മോശമായിരുന്നു. മക്കളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു ഏൽപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വൃക്കകളും പ്രവർത്തനരഹിതമായ അവസ്ഥയിൽ രോഗാവസ്ഥയിൽ കഴിയുകയായിരുന്നു രമേശ് എന്നും ഭാഗ്യലക്ഷ്മി പറയുന്നു.’ഞാൻ പറഞ്ഞതാണ് കിഡ്നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു. എല്ലാവരും പൊക്കോളൂ, ഞാൻ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ’, എന്ന് കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു.
കിഡ്‌നി വാങ്ങാത്തത് ഇഗോ മൂലമെന്ന് കുറ്റപ്പെടുത്തലും ഉണ്ടായി. മുൻ ഭർത്താവ് മരിച്ചെങ്കിലും ഭാഗ്യലക്ഷ്മി ബിഗ്‌ബോസിൽ തുടരുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്..
Post Your Comments