Latest NewsKeralaIndiaNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ കേരളത്തിലെത്തി

കൊച്ചി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രി ഒന്‍പത് മണിക്ക് പ്രത്യേക വിമാനത്തിലാണ് അമിത് ഷാ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. എറണാകുളം തൃശ്ശൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Read Also : കനത്ത മഴയും വെള്ളപ്പൊക്കവും ; ഓസ്‌ട്രേലിയയിൽ പ്രളയം ബാധിച്ചത് ഒരു കോടിയോളം പേരെ

തൃപ്പൂണിത്തുറയിൽ നടക്കുന്ന റോഡ് ഷോയോട് കൂടിയാണ് അമിത്ഷായുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തുന്ന ആഭ്യന്തര മന്ത്രി സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്ക് റോഡ് ഷോയിൽ സ്ഥാനാർത്ഥി ഡോ. കെഎസ് രാധാകൃഷ്ണനൊപ്പം പങ്കെടുക്കും.

പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലെത്തുന്ന അദ്ദേഹം പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കും. മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോടാണ് അടുത്ത പരിപാടി. കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം വൈകിട്ട് 5.45ന് ഷാ കോയമ്പത്തൂരിലേക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button