ബോളിവുഡ് താരം അമീർഖാന് കോവിഡ് 19 സ്ഥിരീകരിച്ചു. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് അമീർ ഖാൻ അറിയിച്ചു.നിലവിൽ താരത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. താരം വീട്ടിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി അമിർഖാനൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
എന്നാൽ കിയാര അദ്വാനിയ്ക്ക് നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവായിരുന്നു. ഇവർക്കൊപ്പം തന്നെ പരിശോധനയ്ക്ക് വിധേയനായ സംവിധായകൻ അനീസ് ബസ്മിക്കും കോവിഡ് നെഗറ്റീവായിരുന്നു. ബുൽബുലയ്യ 2 എന്ന ചിത്രത്തിലെ പ്രധാന താരമായ കാർത്തിക് ആര്യന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇരുവരും പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടർന്നാണ് അമീറിനൊപ്പമുള്ള പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ കിയാര എത്തിയത്.
Post Your Comments