തിരുവനന്തപുരം: ആചാര- വിശ്വാസ സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകിയാണ് എൻഡിഎ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ശബരിമലയ്ക്കും ആചാര സംരക്ഷണത്തിനുമായി സമഗ്ര നിയമ നിർമ്മാണം ഉൾപ്പെടെയുള്ള നടപടികളാണ് എൻഡിഎയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്തിരിക്കുന്നത്.
ശബരിമലയുടെ സമഗ്രവികസനത്തിന് അതോറിറ്റി, തന്ത്രി മുഖ്യനും പന്തളം കൊട്ടാരം, ദേവസ്വം ബോർഡ്, ഭക്തജന സംഘടനകൾ എന്നിങ്ങനെ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ശബരിമല ക്ഷേത്ര ഭരണത്തിന് കക്ഷിരാഷ്ട്രീയമുക്തവും സ്വതന്ത്രവും പരമാധികാരമുള്ളതുമായ ദേവസ്വം ഭരണ സമിതി, എന്നിങ്ങനെ ഏഴു ഉറപ്പുകളാണ് എൻഡിഎ മുന്നോട്ടുവെയ്ക്കുന്നത്.
ശബരിമലയ്ക്കായി എൻഡിഎ നൽകുന്ന ഉറപ്പുകൾ:
1. ആചാരസംരക്ഷണത്തിന് സമഗ്ര നിയമ നിർമ്മാണം
2. ശബരിമലയുടെ സമഗ്രവികസനത്തിന് അതോറിറ്റി
3. തന്ത്രി മുഖ്യനും പന്തളം കൊട്ടാരം, ദേവസ്വം ബോർഡ്, ഭക്തജന സംഘടനകൾ എന്നിങ്ങനെ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ശബരിമല ക്ഷേത്ര ഭരണത്തിന് കക്ഷിരാഷ്ട്രീയമുക്തവും സ്വതന്ത്രവും പരമാധികാരമുള്ളതുമായ ദേവസ്വം ഭരണ സമിതി
4. ശബരിമല ഭക്തർക്ക് ദർശനത്തിനും ശുദ്ധജലം, താമസം, ചികിത്സ, ശൗചാലയം എന്നിവയ്ക്കും പരമാവധി സൗകര്യങ്ങൾ. കുന്നാർ ഡാമിന്റെ പൊക്കം ഉയർത്തി ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് കുടിവെളള ലഭ്യത. തിരുവാഭരണപാത, എരുമേലി, പമ്പ, ഉപ്പുപാറ, പുൽമേട് എന്നീ പാരമ്പര്യപാതകളുടെ വികസനം. മണ്ഡലവിളക്കുകാലത്തും മാസപൂജ സമയങ്ങളിലും ഈ കാനനപാതകളിൽ ഭക്ഷണത്തിനും വിശ്രമത്തിനും അടിയന്തര ചികിത്സയ്ക്കും ആവശ്യമായ സംവിധാനങ്ങൾ
Read Also: ബാങ്കുകളുടെ ജപ്തി ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
5. പമ്പയിലെ ശ്രീരാമക്ഷേത്രം വികസിപ്പിച്ച് അവഗണിക്കപ്പെട്ടു കിടക്കുന്ന ചരിത്രപ്രധാനമായ ശ്രീരാമപാദം സംരക്ഷിക്കും
6. ശബരിമല സന്നിധാനത്തും പമ്പയിലുമായി ദേവസ്വത്തിനുളള സ്ഥലം 250 ഏക്കറാക്കി പരിസ്ഥിതിസൗഹൃദമായി വികസിപ്പിക്കും
7. പന്തളം മുതൽ സന്നിധാനം വരെ നീണ്ട തിരുവാഭരണപാത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സംരക്ഷിക്കും
Post Your Comments