COVID 19KeralaLatest NewsNewsIndia

രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷൻ; ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. ഏപ്രില്‍ ഒന്നുമുതല്‍ വാക്‌സിനേഷന്റെ മൂന്നാംഘട്ടം രാജ്യത്ത് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 45 വയസിനു മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കുമാണ് വാക്‌സിന്‍ ലഭിക്കുക. ഏപ്രില്‍ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹരാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കിയിരുന്നു.

മൂന്നാം ഘട്ട വാക്സിൻ സ്വീകരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും 45 വയസ്സിന് മുകളിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ ലഭിക്കുക. കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്ന സമയം 4-6 ആഴ്ചയില്‍ നിന്ന് 6-8 ആഴ്ചയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനിക്കുകയായിരുന്നു.

കോവിഡ് വാക്‌സിനേഷനെ കുറിച്ച് വിശദാംശങ്ങള്‍ അറിയണമെങ്കില്‍ കോവിന്‍ ആപ്പിലൂടെ അറിയാന്‍ കഴിയും. കോവിഡ് വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആപ്പില്‍ നിന്ന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. വാക്‌സിന്‍ സ്വീകരിച്ച ശേഷവും കോവിഡ്-19 മാര്‍ഗ്ഗ നിര്‍ദേശങ്ങളും മറ്റ് പ്രതിരോധ നടപടികളും അവസാനിപ്പിക്കരുത്. മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, ശരീരിക അകലം പാലിക്കുക എന്നിവ ശ്രദ്ധിക്കണം. വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പൗരന്മാര്‍ക്ക് അവരുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button