KeralaLatest NewsNewsIndia

വിരൽ ഞൊടിക്കുന്നതുപോലെയാണ് കാർഷികബിൽ പാസ്സാക്കിയത്; കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ച് സന്ദീപാനന്ദ ഗിരി

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയകളിൽ സ്ഥാനാർത്ഥികൾ തമ്മിൽ വാക്പോരുകൾ നടക്കുകയാണ്. സ്ഥാനാർത്ഥി അല്ലാതിരുന്നിട്ട് കൂടി സി പി എമ്മിന് വേണ്ടി സോഷ്യൽ മീഡിയകളിൽ ഘോരം പ്രസംഗിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദഗിരി. ഇപ്പോഴിതാ, കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഒറ്റ രാത്രികൊണ്ട് ധാരാവി ഒഴിപ്പിച്ച കഥ നമ്മൾ കേട്ടിട്ടുണ്ട്!
അതുപോലെ ഒറ്റ രാത്രികൊണ്ട് നോട്ട് നിരോധിച്ചത് നമ്മളനുഭവിച്ചിട്ടുണ്ട്!
അര ദിവസംകൊണ്ടാണ് പൌരത്ത്വ ഭേദഗതി ബിൽ പാസാക്കിയത്!
വിരൽ ഞൊടിക്കുന്നതുപോലെയാണ് കാർഷികബിൽ പാസ്സാക്കിയത്! തിരഞ്ഞെടുപ്പ് കാലത്ത് റോക്കറ്റു പോലെ കുതിച്ചുയർന്ന ഇന്ധനവില പിടിച്ചു നിർത്താൻ സെക്കന്റുകൾ മാത്രം! എന്തിന് ഏറെ പറയണം ഒറ്റ രാത്രിപോലും വേണ്ടി വന്നില്ല കാശ്മീരിനെ പൂർണ്ണമായും അടച്ചുപൂട്ടാൻ! ചുരുക്കി പറഞ്ഞാൽ ദാമോധർജിയുടെ വഴിമുടക്കാൻ ഒരു മുണ്ടക്കൽ ശേഖരനും വളർന്നില്ല എന്നിരിക്കെ,എന്തുകൊണ്ട് ശബരിമലയിൽ ഒരു ഓർഡിനൻസ് പാസാക്കാൻ ദാമോധർജിക്ക് കഴിയാത്തത് ? ദാമുവേട്ടനെ ജനം കഴിവില്ലാത്തവനെന്നു കരുതില്ലേ? അതുകൊണ്ട് ചോദിച്ചതാ ദാമുവേട്ടനനുഗ്രഹിക്കണം…

https://www.facebook.com/swamisandeepanandagiri/posts/5566937536664701

shortlink

Related Articles

Post Your Comments

Related Articles


Back to top button