Latest NewsKeralaNewsIndia

സുരേഷ് ഗോപിയും ഇ. ശ്രീധരനും നല്ല മനുഷ്യർ; നാടിന് നല്ല സംഭാവന നൽകാൻ കഴിയുമെന്ന് ഗൗതം ഗംഭീർ

സ്വർണക്കടത്ത് കേസ് സർക്കാരിന് തിരിച്ചടിയാകുമെന്ന് എം പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. സംസ്ഥാന സർക്കാരിനെ തെരഞ്ഞെടുപ്പിൽ തിരിഞ്ഞുകൊത്തുന്ന നിലപാടാണ് അവർ ശബരിമല വിഷയത്തിൽ സ്വീകരിച്ചതെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി. ശബരിമല സംഭവങ്ങളിൽ സർക്കാർ മറുപടി നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

‘സർക്കാരിൻ്റെ മൂക്കിൻ തുമ്പിലാണ് സ്വർണക്കടത്ത് നടന്നത്. ശബരിമലയിൽ സംഭവിച്ച കാര്യങ്ങളിൽ സർക്കാർ മറുപടി നൽകണം. വിശ്വാസികളുടെ വികാരത്തിന് വ്രണമേറ്റു. ശബരിമല ഈ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം തന്നെയാണ്. സുരേഷ് ഗോപിയും ഇ. ശ്രീധരനും മികച്ച മനുഷ്യരാണ്. അവർക്ക് നാടിന് വേണ്ടി നല്ല സംഭാവനകൾ നൽകാൻ കഴിയും’- ഗൗതം ഗംഭീർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button