Latest NewsKeralaNews

തിരഞ്ഞെടുപ്പിലെ ചര്‍ച്ച വിഷയം ശബരിമലയും വിശ്വാസ സംരക്ഷണവും മാത്രം; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ച വിഷയം ശബരിമലയും വിശ്വാസ സംരക്ഷണവും തന്നെയാണെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ട് മാത്രം തന്നെ മുന്നോട്ടുപോകുമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച കടകംപള്ളി സുരേന്ദ്രൻ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി അല്ലെന്നു പറഞ്ഞ എം.സ്വരാജിനെ തള്ളിപ്പറയുമോ. ശബരിമലയുടെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ സീതാറാം യെച്ചൂരിയെയും പിണറായിയെയും കാനം രാജേന്ദ്രനെയും തള്ളിപ്പറയാന്‍ കടകംപള്ളി തയ്യാറാകണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Read Also :  സുരേഷ് ഗോപിയും ഇ. ശ്രീധരനും നല്ല മനുഷ്യർ; നാടിന് നല്ല സംഭാവന നൽകാൻ കഴിയുമെന്ന് ഗൗതം ഗംഭീർ

പുട്ടുപൊടിയുണ്ടാക്കുന്ന വ്യവസായ മന്ത്രിയായിരുന്നില്ല കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രങ്ങൾ സംരക്ഷിക്കേണ്ട, വിശ്വാസികളെയും വിശ്വാസത്തെയും സംരക്ഷിക്കേണ്ട ദേവസ്വം മന്ത്രിയായിരുന്നുവെന്നും എന്നിട്ടാണ് വിശ്വാസികളെ വേട്ടയാടിയതെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button