Latest NewsIndiaNews

ജനങ്ങളെ കൊള്ളയടിച്ചുള്ള ഭരണമാണ് ഉദ്ധവ് താക്കറെയുടേത്; രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

ജനങ്ങളെ കൊള്ളയടിച്ചുള്ള ഭരണമാണ് ഉദ്ധവ് താക്കറെയുടേതെന്ന് രവിശങ്കർ പ്രസാദ്

മുംബൈ: മഹാരാഷ്ട്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ജനങ്ങളെ കൊള്ളയടിച്ചുള്ള ഭരണമാണ് ഉദ്ധവ് താക്കറെയുടേതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ധവ് താക്കറെ സർക്കാർ ജനങ്ങളുടെ പണത്തെ കൊള്ളയടിക്കുകയാണ്. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരായ പരംബീർ സിംഗിന്റെ ആരോപണം ഞെട്ടിക്കുന്നതാണ്. ആഭ്യന്തരമന്ത്രി 100 കോടി രൂപ ആവശ്യപ്പെട്ടെങ്കിൽ ഉദ്ധവ് താക്കറെ സർക്കാരിലെ ഓരോ മന്ത്രിമാരും എത്രത്തോളം ആവശ്യപ്പെട്ടിരിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

Read Also: സ്വപ്‌നയുടെ മൊഴി എന്ന പേരിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധം; ആർക്കുവേണമെങ്കിലും അന്വേഷിക്കാം; സ്പീക്കർ

ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ പുറത്തു വരുമ്പോഴും നടപടിയെടുക്കാത്ത സർക്കാരിന്റെ നിലപാട് സംശയാസ്പദമാണ്. 2017-ൽ ഐപിഎസ് ഉദ്യോഗസ്ഥ രശ്മി ശുക്ലയെ സ്ഥലം മാറ്റിയ മഹാരാഷ്ട്ര സർക്കാർ നടപടിയെ വിമർശിച്ച അദ്ദേഹം രശ്മിക്കെതിരെ നടപടിയെടുത്ത സർക്കാർ ഇപ്പോഴെന്താണ് കണ്ണടയ്ക്കുന്നതെന്നും ചോദിച്ചു.

2017 ൽ മഹാരാഷ്ട്രയിലെ പോലീസ് പോസ്റ്റിംഗ് അഴിമതിയ്ക്കെതിരെ ശബ്ദമുയർത്തിയ ഐപിഎസ് ഉദ്യോഗസ്ഥയായ രശ്മി ശുക്ല അന്ന് പുറത്തിറക്കിയ അന്വേഷണ റിപ്പോർട്ടിൽ അനിൽ ദേശ്മുഖിന്റെ പേരും ഉണ്ടായിരുന്നു. അംബാനിയുടെ വസതിയ്ക്ക് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട മൻസുഖ് ഹിരണിന്റെ കൊലപാതക കേസ് എൻഐഎയ്ക്ക് പോലീസ് കൈമാറിയിട്ടില്ലെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

Read Also: ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹർജി സമർപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button