ദോഹ: വ്യവസായ പ്രമുഖനായ തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ കാട്ടൂർ നെടുമ്പുര കൊരട്ടിപറമ്പിൽ മുഹമ്മദ് റാഫി (44) ആണ് മരിച്ചിരിക്കുന്നത്. ഒന്നരമാസമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. ഖത്തറിലെ ക്യു കാരവൻ, വൺസോൺ ഇൻറർനാഷനൽ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ആണ് ഇദ്ദേഹം.
23 വർഷമായി ഖത്തറിൽ ബിസിനസ് നടത്തിവരികയാണ്. ഭാര്യ: നസീറ, ദോഹ എം.ഇ.എസ് സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് റിൻഷാദ്, വഫ റാഫി, മുഹമ്മദ് സിനാൻ എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Post Your Comments