Latest NewsKeralaNews

‘പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു’; കോൺഗ്രസ് വിടാനൊരുങ്ങി സുരേഷ് ബാബു, ബിജെപിയിലേക്കെന്ന് സൂചന

കോൺഗ്രസ് വിടാൻ ആലോചിക്കുന്നതായി കെപിസിസി മുൻ ജനറൽ സെക്രട്ടറി പി എം സുരേഷ് ബാബു

കോഴിക്കോട്: കോൺഗ്രസ് വിടാൻ ആലോചിക്കുന്നതായി കെപിസിസി മുൻ ജനറൽ സെക്രട്ടറി പി എം സുരേഷ് ബാബു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ദേശീയ തലത്തിൽ നേതൃത്വം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

Read Also: തിരഞ്ഞെടുപ്പിലെ ചര്‍ച്ച വിഷയം ശബരിമലയും വിശ്വാസ സംരക്ഷണവും മാത്രം; ശോഭ സുരേന്ദ്രന്‍

കോൺഗ്രസുമായി മാനസികമായി ഒരുപാട് അകന്നു. ഇന്നത്തെ നേതൃത്വത്തോട് പൂർണ്ണമായും അകന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിട്ടേക്കും. പാർട്ടി വിട്ടാൽ എന്തു ചെയ്യണമെന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി വിടാതിരിക്കണം എന്ന നിർബന്ധബുദ്ധി തനിക്കില്ല. പാർട്ടിയിൽ ഉറച്ചു നിൽക്കാൻ പാർട്ടിയുടെ ആശയമോ നേതൃത്വമോ പ്രസക്തമല്ല. കോൺഗ്രസ് വിട്ട് മറ്റ് പാർട്ടിയിലേക്ക് പോകാമെന്ന് തോന്നിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സുരേഷ് ബാബു ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Read Also: ഗാന്ധി സമാധാന പുരസ്‌കാരം; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button