റിയാദ്: സൗദിയിൽ 410 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 366 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ച് പേർ മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,834 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 3,75,165 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,618 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4051 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 617 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ: റിയാദ് 159, കിഴക്കൻ പ്രവിശ്യ 80, മക്ക 71, വടക്കൻ അതിർത്തി മേഖല 23, ഹായിൽ 14, മദീന 14, അൽഖസീം 12, അസീർ 12, തബൂക്ക് 7, അൽജൗഫ് 6, നജ്‌റാൻ 6, ജീസാൻ 5, അൽബാഹ 1.
Post Your Comments