ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി ഡിജിസിഎ. ഏപ്രില്‍ 30 വരെയാണ് നീട്ടിയത്. എന്നാല്‍ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങള്‍ക്കും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്കും വിലക്ക് ബാധമാകില്ല.
Read Also : പുതുക്കിയ കോവിഡ് മാർഗ നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ
27 രാജ്യങ്ങളുമായി ഇന്ത്യ തയാറാക്കിയ ട്രാവല്‍ ബബിള്‍ പ്രകാരമുള്ള രാജ്യങ്ങളിലേക്ക് മാത്രമേ നിലവില്‍ യാത്രയ്ക്ക് അനുമതിയുള്ളു. യുഎസ്, ജര്‍മനി, ഫ്രാന്‍സ് എന്നിവയടങ്ങിയ 27 രാജ്യങ്ങളിലേക്കാണ് നിലവില്‍ യാത്രാനുമതിയുള്ളത്. കൊറോണ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 23നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
Post Your Comments