മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,699 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 13,165 പേര്‍ കോവിഡ് മുക്തരായിരിക്കുന്നു. ഇന്ന് മാത്രം 132 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 25,33,026 ആയി ഉയർന്നു. ആകെ രോഗമുക്തര്‍ 22,47,495 പേരായിരിക്കുന്നു. മരിച്ചവരുടെ എണ്ണം 53,589 ആയി ഉയർന്നു. 2,34,641 സജീവകേസുകളാണ് ഉള്ളത്. നാഗ്പൂര്‍, മൂംബൈ. താനെ, പൂനെ എന്നിവിടങ്ങളിലാണ് കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 40,715 ആയി . 29,785 പേര്‍ക്കാണ് രോഗ മുക്തിനേടിയിരിക്കുന്നത്. 199 പേര്‍ മരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,16,86,796 ആയി ഉയർന്നു. 1,11,81,253 പേര്‍ക്കാണ് രോഗ മുക്തി നേടിയിരിക്കുന്നത്. നിലവില്‍ 3,45,377 ആക്ടീവ് കേസുകള്‍ ഉള്ളത്. ആകെ മരണം 1,60,166. ഇതുവരെയായി 4,84,94,594 പേര്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments