Latest NewsNews

കുവൈറ്റ് നഴ്സിംഗ് റിക്രൂട്ട്‌മെന്റ് കേസ് , ഏജന്‍സിയുടെ കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി

കൊച്ചി: കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്മെന്റ് കേസില്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ സ്വത്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്തികളാണ് കണ്ടുകെട്ടിയത്.

Read Also : വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സ്പീക്ക‍ർ പദ്ധതിയിട്ടിരുന്നു; സ്വപ്‌നയുടെ മൊഴി പുറത്ത്

കേസില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്‍ഫോഴ്‌സ്മെന്റ് നടത്തിയ അന്വേഷണവും പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി. 900 ലധികം നഴ്‌സുമാരെ 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയാണ് കുവൈറ്റിലേയ്ക്ക് കൊണ്ടുപോയത്. ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് കൊണ്ടുപോയതെന്ന് ഇ.ഡി കണ്ടെത്തി.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതാണ് കേസ്. പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസിനെ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായത്തോടെ 2017 യില്‍ പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button