മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹൗസിലേ മത്സരാർത്ഥിയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായിരുന്നു രമേശ് വൃക്കസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയാണ് ബിഗ് ബോസ് ഈ വാർത്ത ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. ‘ഭാഗ്യലക്ഷ്മി, നിങ്ങൾക്ക് നാട്ടിൽ പോവണമോ?’ എന്ന് ബിഗ് ബോസ് ചോദിച്ചു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നെന്നും ബിഗ് ബോസ് വീട്ടിലേക്ക് വരും മുൻപ് താൻ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഞങ്ങൾ വിവാഹമോചിതരായതുകൊണ്ട് എന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കാമോ എന്നുമായിരുന്നു ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മിയുടെ അഭ്യർത്ഥന.
Post Your Comments