
ശനിദോഷങ്ങള്‍ നീങ്ങാനുള്ള വ്രതമെടുക്കേണ്ടദിവസമാണ് ശനിയാഴ്ച. ശനിദശാകാലങ്ങളില്‍ വ്രതമെടുക്കുന്നത് ഉത്തമമാണ്. ശനിദേവനും ശാസ്താവിനും പ്രീതിയുള്ള ഈ ദിവസം വ്രതമെടുക്കുന്നത് ഐശ്വര്യപ്രദമാണെന്നാണ് വിശ്വസിക്കുന്നത്.
ശനിയാഴ്ചദിവസം പുലര്‍ച്ചെ കുളികഴിഞ്ഞ് ശാസ്താക്ഷേത്രദര്‍ശനം നടത്തണം. ശാസ്താസ്തുതികള്‍,ശനീശ്വരകീര്‍ത്തനങ്ങള്‍ ഇവ പാരായണം ചെയ്യണം. ശാസ്താവിന് നീരാഞ്ജനം വഴിപാട് ശനിദോഷമൊഴിയാന്‍ ഉത്തമമാണ്. തേങ്ങയുടച്ച് രണ്ട്‌തേങ്ങാമുറികളിലും എണ്ണയൊഴിച്ച് എള്ളുകിഴികെട്ടിയ തിരികത്തിച്ച് ശാസ്താവിന്റെ നടയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്.
നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനിക്ക് കറുത്ത വസ്ത്രം,എള്ള്,ഉഴുന്ന്,എണ്ണ ഇവ വഴിപാടായി നല്‍കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും ദാനം ചെയ്യുന്നതും ശനിദോഷം അകലാന്‍ നല്ലതാണെന്നു വിശ്വസിക്കുന്നു. ശനീശ്വരപൂജയും ഉപവാസവും ഒരിക്കലൂണും ശനിയാഴ്ച എടുക്കുന്നതും ഉത്തമമാണ്.
അയ്യപ്പമന്ത്രം
‘ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോനമഃ”
ശനി സ്‌തോത്രം
നീലാഞ്ജനസമാനാഭം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം.
Post Your Comments