തിരുവനന്തപുരം : ഇടതു തുടർഭരണത്തിലുടെ കേരളത്തെ കാത്തിരിക്കുന്നത് വളരെ വലിയ അപകടമാണെന്ന് കവിയും നോവലിസ്റ്റുമായ ടി.പി. രാജീവൻ. അധികാരത്തിലെത്തുന്ന ഇടതുപക്ഷത്തിന്റെ പേരിൽ സംസ്ഥാനത്ത് നടക്കാൻ പോകുന്നത് ഉദ്യോഗസ്ഥമേധാവിത്വ ഭരണമായിരിക്കുമെന്നും ടി.പി രാജീവൻ പറഞ്ഞു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“കേരളത്തിൽ ഇപ്പോൾ ഇടതുഭരണത്തിന്റെ തുടർച്ച എന്ന മുദ്രാവാക്യം വെറുമൊരു പുകമറയാണ്. യഥാർഥത്തിൽ അതിനകത്ത് ഫാസിസ്റ്റ് സ്വഭാവമാണ് നിലനിൽക്കുന്നത്. മറ്റൊരു നേതാവിനെയും വളരാനോ, മികച്ച പ്രകടനം കാഴ്ചവയ്ക്കാനോ അനുവദിക്കാതെ ഭരണം പിണറായി വിജയനിലേക്ക് ഒതുക്കലാണ് ഈ തുടർച്ച ലക്ഷ്യമിടുന്നത്,” ടി.പി രാജീവൻ പറഞ്ഞു.
Read Also : ‘പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു’; കോൺഗ്രസ് വിടാനൊരുങ്ങി സുരേഷ് ബാബു, ബിജെപിയിലേക്കെന്ന് സൂചന
പരിചയസമ്പന്നരായ മന്ത്രിമാരുടെ വലിയൊരു പടയെ പിണറായി വിജയൻ കയ്യൊഴിഞ്ഞു. തുടർഭരണം കിട്ടിയാൽ സെക്രട്ടറിമാരും പിണറായി വിജയനും ചേർന്നായിരിക്കും ഭരണം നയിക്കുക. കെ.കെ.ശൈലജയെപ്പോലും മാറ്റാൻ നടത്തിയ ശ്രമമാണ് എ.കെ.ബാലന്റെ ഭാര്യയെ മത്സരിപ്പിക്കാൻ നടത്തിയ നീക്കത്തിലൂടെ കണ്ടത്. പക്ഷേ അതു വിജയിച്ചില്ലെന്നും ടി.പി രാജീവൻ അഭിപ്രായപ്പെട്ടു.
ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ പുതിയ കെട്ടിങ്ങളും, ഉപകരണങ്ങളും വന്നിട്ടുണ്ട്. എന്നാൽ ഇതെല്ലാം കടം വാങ്ങി നിർമിച്ചവയാണെന്ന് ഓർക്കണം. പി.എം. താജിന്റെ ‘രാവുണ്ണി’ എന്ന നാടകത്തിലെ രാവുണ്ണിയാണ് യഥാർഥത്തിൽ മന്ത്രി തോമസ് ഐസക്ക്. കൂടുതൽ കടം വാങ്ങുമ്പോഴാണ് അയാൾക്ക് കൂടുതൽ സന്തോഷം കിട്ടുക എന്നും ടി.പി രാജീവൻ പറഞ്ഞു.
Post Your Comments