എല്ലാം മാറിക്കൊണ്ടിരിക്കുകയാണ് ഒപ്പം കാലവസ്ഥയും. പുറത്തേക്കൊന്നിറങ്ങാൻ പോലും കഴിയാത്തത്രയും ചൂടാണ്. ഓരോ വർഷവും. കൂടിക്കൊണ്ടിരിക്കുകയാണ് താപനില. ഇന്ന് ലോക കാലവസ്ഥ ദിനം
എല്ലാ വർഷവും മാർച്ച് 23- നാണ് ലോക കാലാവസ്ഥാ ദിനം ആചരിക്കുന്നത്. ജനങ്ങൾക്കും അവരുടെ ഇടപെടലുകൾക്കും ഭൗമാന്തരീക്ഷത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ ഉള്ള പ്രാധാന്യത്തെ ഊന്നിപ്പറയാനാണ് ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. നമ്മൾ ജീവിക്കുന്ന ചുറ്റുപാടും പരിസരവും തന്നെയല്ലേ നമ്മുടെ ജീവിതവും സുരക്ഷിതമാക്കുന്നത്. ആ പരിസ്ഥിതിയുടെ മാറ്റം നമ്മുടെ ജീവിതത്തെയും ബാധിച്ചേക്കാം.
Also Read:അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി ഡിജിസിഎ
താപനില കൂടിക്കൊണ്ടിരിക്കുകയാണ്. ആഗോളവത്കരണം മൂലം പല പ്രത്യാഖാതങ്ങളും പ്രകൃതിയിൽ ഇപ്പോൾ സംഭവിക്കുന്നുണ്ട്. നമ്മൾ കാണുന്നില്ലേ വേനൽക്കാലത്ത് മഴ പെയ്യുകയും മഴക്കാലത്ത് വേനലുണ്ടാവുകയുമൊക്കെ ചെയ്യുന്നത്. ഇത് നമ്മുടെ പാരിസ്ഥിതീക ഘടനയെ തന്നെ ബാധിക്കുന്നുണ്ട്. കൃഷിയും മറ്റും വേണ്ടവിധം പ്രാവർത്തികമാക്കാൻ കഴിയാതെ വരികയും.. പുതിയ കാലാവസ്ഥ വരുന്നതോട് കൂടി അതുമായി പൊരുത്തപ്പെടാൻ മനുഷ്യശരീരത്തിനാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഭീകരമാണ്. പ്രകൃതിയേ സംരക്ഷിക്കേണ്ടത് നമ്മളുടെ കടമയാണ് നമ്മൾ ഓരോരുത്തരും അതിന് ഉത്തരവാദികളാണ്. ഓരോ കാലാവസ്ഥ ദിനവും ഓർമ്മിപ്പിക്കുന്നത് എത്രത്തോളം നമുക്ക് ചുറ്റുമുള്ള എല്ലാം നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവാണ്
Post Your Comments