തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് സാങ്കേതിക മികവ് പകരാന്‍ രണ്ട് ന്യൂ ജെന്‍ ആശയങ്ങളുമായി ബി.എസ്.എന്‍.എലും രംഗത്ത്. സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രചരണ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണുകളുടെ കോളര്‍ ട്യൂണായി നല്‍കാന്‍ അവസരം ഒരുക്കുകയാണ് ബി.എസ്.എന്‍.എല്‍.
Read Also :സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
ഒ ബി ഡി (ഔട്ട് ബൗണ്ട് കാളിംഗ് സര്‍വീസ്)എന്ന പേരിലുള്ളതാണ് ഒന്നാമത്തേത്. ഇതുപ്രകാരം നിങ്ങള്‍ നല്‍കുന്ന ബി.എസ്.എന്‍.എല്‍, മറ്റു സേവന ദാതാക്കള്‍ എന്നിവയുടെ മൊബൈല്‍ നമ്പറുകളിലേക്കോ, അല്ലെങ്കില്‍ നിങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്തെ ബി.എസ.എന്‍.എല്‍ ടവര്‍ പരിധിയിലുള്ള എല്ലാ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളിലേക്കോ നിങ്ങള്‍ നല്‍കുന്ന റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശം വോയിസ് കോളിലൂടെ എത്തിക്കും. ഇതിനായി നിയോജക മണ്ഡലം തിരിച്ചുള്ള ബി.എസ്.എന്‍.എല്‍ നമ്പറുകളുടെ പട്ടികയും ലഭ്യമാണ്.
Post Your Comments