ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് സുരക്ഷ ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ ആം ആദ്മി എം.എല്‍.എ സോംനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ്. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയുടെ വിധി റോസ് അവന്യു ജില്ല കോടതി ശരിവെക്കുകയായിരുന്നു.
ഇതോടെ സോംനാഥിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രോസിക്യൂഷന് കേസ് പ്രകാരം സോംനാഥ് ഭാരതിയും മറ്റ് 300 പേരും ചേര്‍ന്ന് എയിംസിന്റെ വേലി ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്ത് അതിക്രമിച്ച് കടക്കുകയായിരുന്നു. പിഴവുകളില്ലാതെ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
2016ലായിരുന്നു കേസിനാസ്പദമായ സംഭവം. തടവ് ശിക്ഷക്ക് പുറമേ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ പാണ്ഡ്യ സോംനാഥിന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
കലാപമുണ്ടാക്കല്‍, പൊതുസേവകന്റെ ജോലി തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കോടതി ശിക്ഷ വിധിച്ചത്.
Post Your Comments