CricketLatest NewsNewsSports

ലോക റോഡ് സേഫ്റ്റി സീരീസ് ടി20 കിരീടം ഇന്ത്യയ്ക്ക്

ലോക റോഡ് സേഫ്റ്റി സീരീസ് ടി20യിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് കിരീടം. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിന് പരാജയപ്പെടുത്തിയ സച്ചിൻ ടെണ്ടുൽക്കറുടെ നേതൃത്വത്തിലുള്ള ഇതിഹാസങ്ങളാണ് കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിംഗിന്റെയും യൂസഫ് പത്താന്റെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളുടെ മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. യുവരാജ് 41 പന്തിൽ 60 റൺസും 35 പന്തിൽ 62 റൺസെടുത്ത യൂസഫ് പത്താനുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

ഓപ്പണർമാരായ സച്ചിൻ 23 പന്തിൽ 30 റൺസും സെവാഗ്‌ 10 റൺസും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണർമാരായ തിലകരത്‌നെ ദിൽഷനും സനത് ജയസൂര്യയും മികച്ച തുടക്കം നൽകി. ദിൽഷൻ 18 പന്തിൽ 21 റൺസും ജയസൂര്യ 35 പന്തിൽ 43 റൺസും നേടി. 30 പന്തിൽ 40 റൺസെടുത്ത ജയസിംഹെയും 15 പന്തിൽ 38 റൺസെടുത്ത വീരരത്നയും പൊരുതി നോക്കിയെകിലും 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിന് ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചു.

shortlink

Related Articles

Post Your Comments


Back to top button