ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ശതമാനം ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. അധ്യാപകര്‍ക്കും 30 ശതമാനം ശമ്പളം വർധിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 61 ആക്കി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. ഏപ്രില്‍ ഒന്നു മുതല്‍ ശമ്പള വര്‍ധനവ് നിലവില്‍ വരുന്നതാണ്. 9.17 ലക്ഷം ജീവനക്കാര്‍ക്കാണ് ശമ്പള വര്‍ധനവിന്റെ ഗുണം ലഭിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് 2018ലാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സിആര്‍ ബിസ്വാള്‍ തലവനായ കമ്മിറ്റി രൂപീകരിച്ചത്. ഏഴര ശതമാനം വര്‍ധനവിനാണ് കമ്മിറ്റി നിര്‍ദേശിച്ചതെങ്കിലും 30 ശതമാനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു ഉണ്ടായത്.
Post Your Comments