Latest NewsIndiaNewsCrime

യുവാവിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണമാല കവർന്നു; 23കാരി അറസ്റ്റില്‍

ന്യൂഡല്‍ഹി: യുവാവിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ 23 കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ന്യൂഡല്‍ഹിയിലെ ദ്വാരക പ്രദേശത്തുവച്ചായിരുന്നു യുവതി യുവാവിന്റെ സ്വര്‍ണമാല തട്ടിയെടുത്തത്. പൂജ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; രാത്രിയില്‍ രണ്ടംഗ സ്ത്രീകള്‍ യുവാവിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇയാളെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സ്വര്‍ണമാല പറിച്ചെടുത്ത ശേഷം സംഘം ഓടിരക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്വര്‍ണമാല തട്ടിയെടുത്തതായി യുവതി കുറ്റം സമ്മതിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button