കൊല്‍ക്കത്ത: ബംഗാളിലെ ബര്‍ദ്വാനില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന് ദാരുണമായി കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സുഭാസ്പള്ളി ഏരിയയിലായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളാണ് കുട്ടികളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെയ്ഖ് അഫ്രോസ് എന്ന കുട്ടി മരണപ്പെടുകയാണ് ഉണ്ടായത്. സംഭവത്തെക്കുറിച്ച് ബോംബ് സ്ക്വാഡ് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
Post Your Comments